tag:blogger.com,1999:blog-67067434100287337892024-02-20T05:17:46.563-08:00ചെറിയ ലോകംഡാന്സ് മമ്മിhttp://www.blogger.com/profile/13029716146944141867noreply@blogger.comBlogger6125tag:blogger.com,1999:blog-6706743410028733789.post-15586438844850721152007-11-05T02:06:00.000-08:002007-11-05T21:39:33.385-08:00ചിണ്ടനും തണ്ടനും - കഴുതകള്ചിണ്ടന് കഴുതയും തണ്ടന്‍ കഴുതയും കൂട്ടുകാരായിരുന്നു.

ഒരു ദിവസം അവര്‍ വെള്ളം കുടിക്കാനായി നദിക്കരയില്‍ എത്തിയപ്പോള്‍ കാല് വഴുതി വെള്ളത്തില്‍ വീണു. നദിയുടെ ആഴം കൂടിയ സ്വലത്തായിരുന്നു അവര്‍ വെള്ളം കുടിക്കാന്‍ എത്തിയത്. രക്ഷപെടാന്‍ ശ്രമിച്ചു നോക്കിയെങ്കിലും നീന്തല്‍ അറിയാത്ത ചിണ്ടനും തണ്ടനും രക്ഷപെടാനായില്ല.

അവര്‍ നദിയുടെ അടിയിലേക്ക് താണുപോയി. അന്ന് മത്സ്യരാജാവിന്റെ കൊട്ടാരത്തില്‍ ഉത്സവദിവസമായിരുന്നു. ഉത്സവദിനത്തില്‍ അതിഥികളായി എത്തിയ കഴുതകളെ മത്സ്യങ്ങള്‍ സ്നേഹ പൂര്‍വ്വം സ്വീകരിക്കുകയും രക്ഷപെടുത്തി കരയിലെത്തിക്കുകയും ചെയ്തു. മത്സ്യരാജാവ് അവര്‍ക്ക് പത്തു സ്വര്‍ണ്ണ നാണയങ്ങള്‍ വീതം സമ്മാനമായും കൊടുത്തു.

അപകടത്തില്‍ നിന്നും രക്ഷപെട്ടതില്‍ കഴുതകള്‍ക്ക് സന്തോഷമായി. സമ്മാനമായി ലഭിച്ച സ്വര്‍ണ്ണനാണയങ്ങളും കൊണ്ട് അവര്‍ വീട്ടിലേക്ക് പോയി.

ചിണ്ടന് ആലോചിച്ചു. ഈ പത്തു സ്വര്‍ണ്ണനാണയങ്ങള്‍ക്കൊണ്ട് എന്തു ചെയ്യാനാണ്. നൂറു സ്വര്‍ണ്ണ നാണയം കിട്ടിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

“അടുത്ത വര്‍ഷവും ഇതേ ദിവസം മത്സ്യരാജാവിന്റെ കൊട്ടാരത്തില്‍ ഉത്സവം ഉണ്ടാകും ആ സമയത്ത് അവിടെച്ചെല്ലുക മത്സ്യം നിങ്ങളെ രക്ഷപെടുത്തി സമ്മാനവും തന്ന് തിരിച്ചയക്കും.“ ചിണ്ടന്റെ പെണ്‍കഴുത ഉപദേശിച്ചു.

“അങ്ങനെ പത്തു വര്‍ഷം മത്സ്യരാജാവിന്റെ കൊട്ടാരത്തില്‍ പോയാല്‍ നൂറു സ്വര്‍ണ്ണനാണയങ്ങള്‍ കിട്ടും അതുമായി നമുക്ക് വലിയ ബിസ്സിനസ്സ് ആരംഭിക്കാം“ചിണ്ടന് കഴുത കണുക്കുകൂട്ടി.

കിട്ടിയ പത്തു സ്വര്‍ണ്ണ നാണയങ്ങള്‍ ഒരു പെട്ടിയില്‍ അടച്ചു സൂക്ഷിച്ചു.

അടുത്ത വര്‍ഷം അതേ ദിവസം ചിണ്ടന് കഴുത തന്റെ പെണ്‍കഴുതയേയും കൂട്ടി നദിക്കരയിലെത്തി.

ചിണ്ടന്റെ പെണ്‍കഴുത പറഞ്ഞു
“ഞാനും വരുന്നു മത്സ്യരാജാവിന്റെ കൊട്ടാരത്തിലേക്ക് എനിക്കും പത്തു സ്വര്‍ണ്ണ നാണയം കിട്ടിമല്ലോ.“

അപ്പോള്‍ ആകെ ഇരുപതുകിട്ടും, നൂറാകാന്‍ അഞ്ചുപ്രാവശ്യം പോയാല്‍ മതിയല്ലോ. ചിണ്ടന് കഴുത ആശ്വസിച്ചു.

ചിണ്ടന്റെ പെണ്‍കഴുത പറഞ്ഞു
“ ഞാന്‍ മത്സ്യ രാജാവിനോട് നമ്മുടെ ബുദ്ധുമുട്ടുകള്‍ പറയും ചിലപ്പോള്‍ രാജാവ് നൂറു സ്വര്‍ണ്ണനാണയങ്ങള്‍ തരുമായിരിക്കും.“

ചിണ്ടന് കഴുതയും പെണ്‍കഴുതയും നദിയിലേക്ക് എടുത്തു ചാടി.

മത്സ്യരാജ്യത്ത് രാജഭരണം അവസാനിച്ചതും പട്ടാള ഭരണം വന്നതും കഴുതകള്‍ അറിഞ്ഞിരുന്നില്ല.

പട്ടാളക്കാര്‍ ചിണ്ടന് കഴുതയേയും പെണ്‍കഴുതയേയും ശത്രുക്കളെന്നു കരുതി വെടി വെച്ചു കൊന്നു.

തണ്ടന്‍ കഴുത തനിക്കു ലഭിച്ച സമ്മാനത്തില്‍ തൃപ്തനായിരുന്നു, പത്തു സ്വര്‍ണ്ണനാണയങ്ങള്‍ക്കൊണ്ട് വ്യാപാരം ചെയ്ത് കൂടുതല്‍ പണമുണ്ടാക്കി. തണ്ടനും കുടുംബവും സുഖമായി ജീവിച്ചു.

ഗുണപാഠം : അത്യാഗ്രഹം ആപത്താണ്ഡാന്സ് മമ്മിhttp://www.blogger.com/profile/13029716146944141867noreply@blogger.com9tag:blogger.com,1999:blog-6706743410028733789.post-9297309511966620792007-11-04T05:46:00.000-08:002007-11-05T21:40:49.162-08:00പൂച്ചമ്മേ തത്ത തത്തഎല്ലാവര്ക്കും തത്തയോടാണ് കൂടുതള്‍ ഇഷ്ടമെന്ന് പൂച്ചക്കുതോന്നി.

തന്റെ പേരു വിളിക്കാന്‍ പോലും കുട്ടികള്‍ തത്തയെയാണ് പഠിപ്പിക്കുന്നത്.

“ തത്തമ്മേ പൂച്ച പൂച്ച ” യെന്ന് കുട്ടികള്‍ പറയുമ്പോള്‍
തത്ത ഏറ്റുപറയും “തത്തമ്മേ പൂച്ച പൂച്ച”
ഇതു കേള്‍ക്കുമ്പോള്‍ പൂച്ചയ്ക്ക് ദ്വേഷ്യം വരും.

“പൂച്ചമ്മേ തത്ത തത്ത” യെന്ന് പൂച്ച സ്വയം പറഞ്ഞിട്ടും ആരും പൂച്ചയെ ശ്രദ്ധിച്ചില്ല.

അവള് പ്രശ്ന പരിഹാരത്തിനായി പട്ടിയുടെ അടുത്തു ചെന്നു.
“തത്ത മെലിഞ്ഞു സുന്ദരിയായിരിക്കുന്നതിനാലാണ് എല്ലാവര്ക്കും അവളെയിഷ്ടം നീയും മെലിഞ്ഞാല്‍ എല്ലാവരും നിന്നെ ഇഷ്ടപ്പെടും“ പട്ടി ഉപദേശിച്ചു.
മെലിഞ്ഞ ചില സുന്ദരികളുടെ ഫോട്ടോയും കാണിച്ചു കൊടുത്തു.

പൂച്ച മെലിയാന്‍ തന്നെ തീരുമാനിച്ചു.
‘മെലിയാന്‍ നൂറ്റിയൊന്നു വഴികള്‍‘ എന്ന പുസ്തകം പട്ടിയെവിടെ നിന്നോ സംഘടിപ്പിച്ചുകൊടുത്തു.

പൂച്ച പുസ്തകം വായിച്ച് അതിന് പ്രകാരം മെലിഞ്ഞു തുടങ്ങി.
ഭക്ഷണം പാടേ ഉപേക്ഷിച്ചു.
വ്യായാമ മുറകള്‍ മാറി മാറി പരിശീലിച്ചു.

കഠിന പ്രയത്നം കൊണ്ട് പൂച്ചയും മെലിഞ്ഞു, പക്ഷേ തത്തയോളം മെലിഞ്ഞില്ല.

ആഹാരം കഴിക്കാത്ത, മെലിഞ്ഞ് ചാകാറായ പൂച്ചയെ വീട്ടില്‍ നിന്നും അടിച്ചിറക്കുമ്പോള്‍ പട്ടി ചിരിക്കുന്നുണ്ടായിരുന്നു.

ഗുണപാഠം : തത്ത നല്ല തത്തയാകുക
പൂച്ച നല്ല പൂച്ചയാകുകഡാന്സ് മമ്മിhttp://www.blogger.com/profile/13029716146944141867noreply@blogger.com5tag:blogger.com,1999:blog-6706743410028733789.post-51386298651193113332007-11-04T01:48:00.000-07:002007-11-04T01:49:59.082-07:00മ…മുയലും മ…മുയലുംഓഫീസിലെ മാനേജര്‍ മുയല് ഉറക്കക്കാരനാണെങ്കില് മറ്റു മുയലുകളുടെ കാര്യം പറയാനുണ്ടോ? ഡ്യൂട്ടി സമയത്തുപോലും മിക്ക മുയലുകള്‍ക്കും ഉറങ്ങുവാനാണു താത്പര്യം.

ജോലിക്കാരുടെ കൂട്ടത്തില്‍ ഒരു ചിന്നന് മുയല് ഉണ്ടായിരുന്നു. ചിലരൊക്കെ അവനെ മണ്ടന്‍ മുയലെന്നു വിളിച്ചിരുന്നു. ചിന്നന് മുയലൊരു പാവമായിരുന്നതിനാല് മറ്റു മുയലുകളുടെയും ജോലി ചെയ്യേണ്ടി വന്നു.

ചിന്നന് മുയല് ആരെയും ശപിക്കാതെ സ്വന്തം ജോലിയും മറ്റുള്ളവരുടെ ജോലികളും കൃത്യമായി ചെയ്തു. ആദ്യമൊക്കെ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും നിരന്തര പരിശ്രമത്തിലൂടെ എല്ലാ ജോലികളും വളരെ വേഗം ഭംഗിയായി ചെയ്യാന്‍ പഠിച്ചു.

ഒരു ദിവസം പന്ത്രണ്ടാം നിലയുടെ തുറന്നിട്ട ജനലില്‍ ഇരുന്ന് ഉറങ്ങുകയായിരുന്ന മാനേജര്‍ മുയല് താഴെ വീണു മരിച്ചു.

എല്ലാ ജോലികളേപ്പറ്റിയും അറിയാവുന്ന ഒരാള്‍, മണ്ടനെന്ന് ചിലരൊക്കെ വിളിച്ച ചിന്നന് മുയല് മാത്രമായിരുന്നു.

അടുത്ത മാനേജരായി കമ്പനി നിയമിച്ചത് ചിന്നന് മുയലിനെയാണ്.

സീനിയര്‍ മുയലുകള്ക്കൊന്നും അത് ഇഷ്ടപ്പെട്ടില്ല.

ചിന്നന് മുയല് മാനേജരായി. ജോലി ചെയ്തു, വളരെ ഭംഗിയായി ജോലി ചെയ്യിക്കുകയും ചെയ്തു.

ഗുണപാഠം : മണ്ടനായാലും മടിയനാകരുത്.ഡാന്‍സ് മമ്മിhttp://www.blogger.com/profile/13029716146944141867noreply@blogger.com6tag:blogger.com,1999:blog-6706743410028733789.post-53034967697843456902007-08-13T07:04:00.000-07:002007-08-13T07:06:31.203-07:00വസ്ത്രങ്ങള്‍ അലക്കുമ്പോള്‍ ശ്രദ്ധിക്കുക1. വസ്ത്രങ്ങളില്‍ അമിതമായി അഴുക്കുപുരണ്ടാല്‍ അവ ഒരു ദിവസം മുഴുവന്‍ മോരില്‍ കുതിര്‍ത്ത് വെച്ചിട്ട് നനയ്ക്കുക.

2. തുണികള്‍ ശരിക്കുണങ്ങാതെ മടക്കി വെച്ചാല്‍ ദുര്‍ഗ്ഗന്ധം ഉണ്ടാകും.

3. വെളുത്ത തുണികള്‍ അലക്കുമ്പോള്‍ അല്പം സോഡാപ്പൊടി സോപ്പിന്റെ കൂടെ ചേര്‍ത്ത് തിളപ്പിച്ച് അലക്കുക.

4. പുതിയ വസ്ത്രങ്ങള്‍ ആദ്യമായി നനയ്ക്കുമ്പോള്‍ അല്പം ഉപ്പു ചേര്‍ത്ത വെള്ളത്തില്‍ വസ്ത്രങ്ങള്‍ അരമണിക്കൂര്‍നേരം കുതിര്‍ത്തുവെച്ചാല്‍ ചായം ഇളകുന്നത് ഒഴിവാക്കാം.

5. വെള്ള വസ്ത്രങ്ങളുടെ വെണ്മ വീണ്ടെടുക്കാന്‍ കഴുകാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ മണ്ണെണ്ണ ചേര്‍ത്ത് കഴുകുക.ഡാന്‍സ് മമ്മിhttp://www.blogger.com/profile/13029716146944141867noreply@blogger.com2tag:blogger.com,1999:blog-6706743410028733789.post-86406449510294821562007-08-10T23:27:00.000-07:002007-08-10T23:29:24.295-07:00പൊടികൈകള്‍1. ചായയുടെ രുചിയും മണവും നഷ്ടപ്പെടാതിരിക്കാന്‍ ചായപ്പൊടി കാറ്റുകടക്കാത്ത സ്ഫടികഭരണിയില്‍ സൂക്ഷിക്കുക.

2. ഉണ്ണിയപ്പത്തിന് നല്ല മൃദുത്വം കിട്ടാന്‍ ഉണ്ണിയപ്പത്തിന്റെ കൂട്ടില്‍ നാലഞ്ച് പാളയന്തോടന് പഴം അടിച്ചു പതപ്പിച്ചു ചേര്‍ക്കുക.

3. കട്ലറ്റിന് കുഴക്കുമ്പോള്‍ കുറച്ച് ഉഴുന്നുമാവു കൂടി ചേര്‍ത്താല്‍ കട്ലറ്റ് വറക്കുമ്പോള്‍ പൊടിയില്ല.

4. പപ്പടത്തിന് നല്ല രുചിയും നിറവും കിട്ടാന്‍ പപ്പടം കാച്ചുന്ന എണ്ണയില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി ചേര്‍ത്താല്‍ മതി.

5. ഫ്ളാസ്ക്കില് ചായ പകര്‍ന്നു വയ്ക്കുമ്പോള്‍ നല്ലതുപോലെ അരിച്ചൊഴിക്കണം. അല്ലെങ്കില്‍ ചായചണ്ടി കിടന്ന് ചായയുടെ രുചി മാറും.ഡാന്‍സ് മമ്മിhttp://www.blogger.com/profile/13029716146944141867noreply@blogger.com2tag:blogger.com,1999:blog-6706743410028733789.post-75560697432320488442007-08-10T05:07:00.000-07:002007-08-12T21:47:24.376-07:00പെണ്ണുങ്ങള് അറിയാന്‍1. മുറിയില്‍ സിഗറ്റ്റിന്റെ പുക മണം മാറുന്നതിന് മുറിയില്‍ ഒരു മെഴുകുതിരി കത്തിച്ചു വെയ്ക്കുക.

2. ദൂരെ യാത്രയ്ക്ക് പോകുമ്പോള്‍ രണ്ട് കുരുമുളക് ചവച്ചു തിന്നുക, ദാഹം കുറഞ്ഞു കിട്ടും

3. തറ തുടയ്ക്കുന്ന വെള്ളത്തില്‍ സ്വല്പം നീലം കലര്‍ത്തി തുടയ്ക്കുക, തറ നല്ലതുപോലെ വൃത്തിയാകും.

4. രാത്രിയില്‍ കിടക്കമുറിയില് ബ്ലൂ നൈറ്റ് ബള്‍ബ് കത്തിക്കുക, കൊതുകു ശല്ല്യം കുറഞ്ഞു കിട്ടും.ഡാന്‍സ് മമ്മിhttp://www.blogger.com/profile/13029716146944141867noreply@blogger.com3