1. വസ്‌ത്രങ്ങളില്‍ അമിതമായി അഴുക്കുപുരണ്ടാല്‍ അവ ഒരു ദിവസം മുഴുവന്‍ മോരില്‍ കുതിര്‍ത്ത് വെച്ചിട്ട് നനയ്‌ക്കുക.
2. തുണികള്‍ ശരിക്കുണങ്ങാതെ മടക്കി വെച്ചാല്‍ ദുര്‍ഗ്ഗന്ധം ഉണ്ടാകും.
3. വെളുത്ത തുണികള്‍ അലക്കുമ്പോള്‍ അല്പം സോഡാപ്പൊടി സോപ്പിന്റെ കൂടെ ചേര്‍ത്ത് തിളപ്പിച്ച് അലക്കുക.
4. പുതിയ വസ്‌ത്രങ്ങള്‍ ആദ്യമായി നനയ്‌ക്കുമ്പോള്‍ അല്പം ഉപ്പു ചേര്‍ത്ത വെള്ളത്തില്‍ വസ്‌ത്രങ്ങള്‍ അരമണിക്കൂര്‍നേരം കുതിര്‍ത്തുവെച്ചാല്‍ ചായം ഇളകുന്നത് ഒഴിവാക്കാം.
5. വെള്ള വസ്‌ത്രങ്ങളുടെ വെണ്‍മ വീണ്ടെടുക്കാന്‍ കഴുകാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ ഒരു ടീസ്‌പൂണ്‍ മണ്ണെണ്ണ ചേര്‍ത്ത് കഴുകുക.
Monday, August 13, 2007
Friday, August 10, 2007
പൊടികൈകള്‍
1. ചായയുടെ രുചിയും മണവും നഷ്‌ടപ്പെടാതിരിക്കാന്‍ ചായപ്പൊടി കാറ്റുകടക്കാത്ത സ്‌ഫടികഭരണിയില്‍ സൂക്ഷിക്കുക.
2. ഉണ്ണിയപ്പത്തിന് നല്ല മൃദുത്വം കിട്ടാന്‍ ഉണ്ണിയപ്പത്തിന്റെ കൂട്ടില്‍ നാലഞ്ച് പാളയന്‍തോടന്‍ പഴം അടിച്ചു പതപ്പിച്ചു ചേര്‍ക്കുക.
3. കട്‌ലറ്റിന് കുഴക്കുമ്പോള്‍ കുറച്ച് ഉഴുന്നുമാവു കൂടി ചേര്‍ത്താല്‍ കട്‌ലറ്റ് വറക്കുമ്പോള്‍ പൊടിയില്ല.
4. പപ്പടത്തിന് നല്ല രുചിയും നിറവും കിട്ടാന്‍ പപ്പടം കാച്ചുന്ന എണ്ണയില്‍ ഒരു ടീസ്‌പൂണ്‍ മഞ്ഞള്‍പൊടി ചേര്‍ത്താല്‍ മതി.
5. ഫ്‌ളാസ്‌ക്കില്‍ ചായ പകര്‍ന്നു വയ്‌ക്കുമ്പോള്‍ നല്ലതുപോലെ അരിച്ചൊഴിക്കണം. അല്ലെങ്കില്‍ ചായചണ്ടി കിടന്ന് ചായയുടെ രുചി മാറും.

പെണ്ണുങ്ങള്‍ അറിയാന്‍
1. മുറിയില്‍ സിഗറ്റ്റിന്റെ പുക മണം മാറുന്നതിന് മുറിയില്‍ ഒരു മെഴുകുതിരി കത്തിച്ചു വെയ്‌ക്കുക.
2. ദൂരെ യാത്രയ്‌ക്ക് പോകുമ്പോള്‍ രണ്ട് കുരുമുളക് ചവച്ചു തിന്നുക, ദാഹം കുറഞ്ഞു കിട്ടും
3. തറ തുടയ്‌ക്കുന്ന വെള്ളത്തില്‍ സ്വല്പം നീലം കലര്‍ത്തി തുടയ്‌ക്കുക, തറ നല്ലതുപോലെ വൃത്തിയാകും.
4. രാത്രിയില്‍ കിടക്കമുറിയില്‍ ബ്ലൂ നൈറ്റ് ബള്‍ബ് കത്തിക്കുക, കൊതുകു ശല്ല്യം കുറഞ്ഞു കിട്ടും.

Subscribe to:
Posts (Atom)