Sunday, November 4, 2007

പൂച്ചമ്മേ തത്ത തത്ത

എല്ലാവര്‍ക്കും തത്തയോടാണ് കൂടുതള്‍ ഇഷ്‌ടമെന്ന് പൂച്ചക്കുതോന്നി.

തന്റെ പേരു വിളിക്കാന്‍ പോലും കുട്ടികള്‍ തത്തയെയാണ് പഠിപ്പിക്കുന്നത്.

“ തത്തമ്മേ പൂച്ച പൂച്ച ” യെന്ന് കുട്ടികള്‍ പറയുമ്പോള്‍
തത്ത ഏറ്റുപറയും “തത്തമ്മേ പൂച്ച പൂച്ച”
ഇതു കേള്‍ക്കുമ്പോള്‍ പൂച്ചയ്‌ക്ക് ദ്വേഷ്യം വരും.

“പൂച്ചമ്മേ തത്ത തത്ത” യെന്ന് പൂച്ച സ്വയം പറഞ്ഞിട്ടും ആരും പൂച്ചയെ ശ്രദ്ധിച്ചില്ല.

അവള്‍ പ്രശ്‌ന പരിഹാരത്തിനായി പട്ടിയുടെ അടുത്തു ചെന്നു.
“തത്ത മെലിഞ്ഞു സുന്ദരിയായിരിക്കുന്നതിനാലാണ് എല്ലാവര്‍ക്കും അവളെയിഷ്‌ടം നീയും മെലിഞ്ഞാല്‍ എല്ലാവരും നിന്നെ ഇഷ്‌ടപ്പെടും“ പട്ടി ഉപദേശിച്ചു.
മെലിഞ്ഞ ചില സുന്ദരികളുടെ ഫോട്ടോയും കാണിച്ചു കൊടുത്തു.

പൂച്ച മെലിയാന്‍ തന്നെ തീരുമാനിച്ചു.
‘മെലിയാന്‍ നൂറ്റിയൊന്നു വഴികള്‍‘ എന്ന പുസ്‌തകം പട്ടിയെവിടെ നിന്നോ സംഘടിപ്പിച്ചുകൊടുത്തു.

പൂച്ച പുസ്‌തകം വായിച്ച് അതിന്‍ പ്രകാരം മെലിഞ്ഞു തുടങ്ങി.
ഭക്ഷണം പാടേ ഉപേക്ഷിച്ചു.
വ്യായാമ മുറകള്‍ മാറി മാറി പരിശീലിച്ചു.

കഠിന പ്രയത്‌നം കൊണ്ട് പൂച്ചയും മെലിഞ്ഞു, പക്ഷേ തത്തയോളം മെലിഞ്ഞില്ല.

ആഹാരം കഴിക്കാത്ത, മെലിഞ്ഞ് ചാകാറായ പൂച്ചയെ വീട്ടില്‍ നിന്നും അടിച്ചിറക്കുമ്പോള്‍ പട്ടി ചിരിക്കുന്നുണ്ടായിരുന്നു.

ഗുണപാഠം : തത്ത നല്ല തത്തയാകുക
പൂച്ച നല്ല പൂച്ചയാകുക

5 comments:

ഡാന്‍സ്‌ മമ്മി said...

ഗുണപാഠം : തത്ത നല്ല തത്തയാകുക
പൂച്ച നല്ല പൂച്ചയാകുക

Visala Manaskan said...

hahaha..
athu thanne!
:)

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു.
തുടരുക

കുഞ്ഞന്‍ said...

ഹഹ അതു കലക്കി...!

പലരും തത്തയും പൂച്ചയും ആകാന്‍ നോക്കുന്നു..!

ശ്രീ said...

നല്ല ഗുണപാഠം!

:)