Sunday, November 4, 2007

മ…മുയലും മ…മുയലും

ഓഫീസിലെ മാനേജര്‍ മുയല്‍ ഉറക്കക്കാരനാണെങ്കില്‍ മറ്റു മുയലുകളുടെ കാര്യം പറയാനുണ്ടോ? ഡ്യൂട്ടി സമയത്തുപോലും മിക്ക മുയലുകള്‍ക്കും ഉറങ്ങുവാനാണു താത്‌പര്യം.

ജോലിക്കാരുടെ കൂട്ടത്തില്‍ ഒരു ചിന്നന്‍ മുയല്‍ ഉണ്ടായിരുന്നു. ചിലരൊക്കെ അവനെ മണ്ടന്‍ മുയലെന്നു വിളിച്ചിരുന്നു. ചിന്നന്‍ മുയലൊരു പാവമായിരുന്നതിനാല്‍ മറ്റു മുയലുകളുടെയും ജോലി ചെയ്യേണ്ടി വന്നു.

ചിന്നന്‍ മുയല്‍ ആരെയും ശപിക്കാതെ സ്വന്തം ജോലിയും മറ്റുള്ളവരുടെ ജോലികളും കൃത്യമായി ചെയ്‌തു. ആദ്യമൊക്കെ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും നിരന്തര പരിശ്രമത്തിലൂടെ എല്ലാ ജോലികളും വളരെ വേഗം ഭംഗിയായി ചെയ്യാന്‍ പഠിച്ചു.

ഒരു ദിവസം പന്ത്രണ്ടാം നിലയുടെ തുറന്നിട്ട ജനലില്‍ ഇരുന്ന് ഉറങ്ങുകയായിരുന്ന മാനേജര്‍ മുയല്‍ താഴെ വീണു മരിച്ചു.

എല്ലാ ജോലികളേപ്പറ്റിയും അറിയാവുന്ന ഒരാള്‍, മണ്ടനെന്ന് ചിലരൊക്കെ വിളിച്ച ചിന്നന്‍ മുയല്‍ മാത്രമായിരുന്നു.

അടുത്ത മാനേജരായി കമ്പനി നിയമിച്ചത് ചിന്നന്‍ മുയലിനെയാണ്.

സീനിയര്‍ മുയലുകള്‍‌ക്കൊന്നും അത് ഇഷ്‌ടപ്പെട്ടില്ല.

ചിന്നന്‍ മുയല്‍ മാനേജരായി. ജോലി ചെയ്‌തു, വളരെ ഭംഗിയായി ജോലി ചെയ്യിക്കുകയും ചെയ്‌തു.

ഗുണപാഠം : മണ്ടനായാലും മടിയനാകരുത്.

6 comments:

കുഞ്ഞന്‍ said...

കുറെ നാള്‍ കഴിയുമ്പോള്‍ ചിന്നന്‍ മുയലും 14-)0 നിലയില്‍ നിന്നു വീണു മരിക്കും, അധികാരം കിട്ടിയവരെല്ലാം അങ്ങിനെയാണു മമ്മീ...!

Jayakeralam said...

nice writing. regards,
...................................
ജയകേരളം.കോം ....മലയാളം കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍ and many more... Please send us your suggestions...
http://www.jayakeralam.com

ബാജി ഓടംവേലി said...

ജയകേരളം പറഞ്ഞാല്‍ പറഞ്ഞതാ
അപ്പീലു വേണ്ട
Nice writing. Regards.
.....................

മറ്റൊരാള്‍ | GG said...
This comment has been removed by the author.
മറ്റൊരാള്‍ | GG said...

കഥാഖ്യാനം അത്യന്താധുനിക ശൈലിയിലാണല്ലോ. കൊള്ളാം!

Sherlock said...

:)