Friday, August 10, 2007

പൊടികൈകള്‍

1. ചായയുടെ രുചിയും മണവും നഷ്‌ടപ്പെടാതിരിക്കാന്‍ ചായപ്പൊടി കാറ്റുകടക്കാത്ത സ്‌ഫടികഭരണിയില്‍ സൂക്ഷിക്കുക.

2. ഉണ്ണിയപ്പത്തിന് നല്ല മൃദുത്വം കിട്ടാന്‍ ഉണ്ണിയപ്പത്തിന്റെ കൂട്ടില്‍ നാലഞ്ച്‌ പാളയന്‍‌തോടന്‍ പഴം അടിച്ചു പതപ്പിച്ചു ചേര്‍ക്കുക.

3. കട്‌ലറ്റിന് കുഴക്കുമ്പോള്‍ കുറച്ച്‌ ഉഴുന്നുമാവു കൂടി ചേര്‍ത്താല്‍ കട്‌ലറ്റ്‌ വറക്കുമ്പോള്‍ പൊടിയില്ല.

4. പപ്പടത്തിന് നല്ല രുചിയും നിറവും കിട്ടാന്‍ പപ്പടം കാച്ചുന്ന എണ്ണയില്‍ ഒരു ടീസ്‌പൂണ്‍ മഞ്ഞള്‍‌പൊടി ചേര്‍ത്താല്‍ മതി.

5. ഫ്‌ളാസ്‌ക്കില്‍ ചായ പകര്‍ന്നു വയ്‌ക്കുമ്പോള്‍ നല്ലതുപോലെ അരിച്ചൊഴിക്കണം. അല്ലെങ്കില്‍ ചായചണ്ടി കിടന്ന്‌ ചായയുടെ രുചി മാറും.

2 comments:

കുഞ്ഞന്‍ said...

അറിവു പകരുന്ന പോസ്റ്റ്‌...

തൂലിക നാമത്തിന്റെ രഹസ്യം കൊള്ളാം..:) :)

തുടര്‍ന്നെഴുതൂ,വിജ്ഞാനം പകരൂ.....

:: niKk | നിക്ക് :: said...

ഡാന്‍സ് മമ്മിയോ??? ന്നു വച്ചാല്‍????