Monday, August 13, 2007

വസ്‌ത്രങ്ങള്‍ അലക്കുമ്പോള്‍ ശ്രദ്ധിക്കുക

1. വസ്‌ത്രങ്ങളില്‍ അമിതമായി അഴുക്കുപുരണ്ടാല്‍ അവ ഒരു ദിവസം മുഴുവന്‍ മോരില്‍ കുതിര്‍ത്ത്‌ വെച്ചിട്ട്‌ നനയ്‌ക്കുക.

2. തുണികള്‍ ശരിക്കുണങ്ങാതെ മടക്കി വെച്ചാല്‍ ദുര്‍ഗ്ഗന്ധം ഉണ്ടാകും.

3. വെളുത്ത തുണികള്‍ അലക്കുമ്പോള്‍ അല്പം സോഡാപ്പൊടി സോപ്പിന്റെ കൂടെ ചേര്‍ത്ത്‌ തിളപ്പിച്ച്‌ അലക്കുക.

4. പുതിയ വസ്‌ത്രങ്ങള്‍ ആദ്യമായി നനയ്‌ക്കുമ്പോള്‍ അല്പം ഉപ്പു ചേര്‍ത്ത വെള്ളത്തില്‍ വസ്‌ത്രങ്ങള്‍ അരമണിക്കൂര്‍‌നേരം കുതിര്‍ത്തുവെച്ചാല്‍ ചായം ഇളകുന്നത്‌ ഒഴിവാക്കാം.

5. വെള്ള വസ്‌ത്രങ്ങളുടെ വെണ്‍‌മ വീണ്ടെടുക്കാന്‍ കഴുകാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ ഒരു ടീസ്‌പൂണ്‍ മണ്ണെണ്ണ ചേര്‍ത്ത്‌ കഴുകുക.

2 comments:

പാര്‍വണം.. said...

എന്റീശ്വരാ...മണ്ണെണ്ണ?? വെളുക്കാന്‍ തേച്ചതു... ചാരം ആകുമോ??

സജീവ് കടവനാട് said...

ഓണാശംസകള്‍!