Monday, November 5, 2007

ചിണ്ടനും തണ്ടനും - കഴുതകള്‍

ചിണ്ടന്‍ കഴുതയും തണ്ടന്‍ കഴുതയും കൂട്ടുകാരായിരുന്നു.

ഒരു ദിവസം അവര്‍ വെള്ളം കുടിക്കാനായി നദിക്കരയില്‍ എത്തിയപ്പോള്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണു. നദിയുടെ ആഴം കൂ‍ടിയ സ്വലത്തായിരുന്നു അവര്‍ വെള്ളം കുടിക്കാന്‍ എത്തിയത്. രക്ഷപെടാന്‍ ശ്രമിച്ചു നോക്കിയെങ്കിലും നീന്തല്‍ അറിയാത്ത ചിണ്ടനും തണ്ടനും രക്ഷപെടാനായില്ല.

അവര്‍ നദിയുടെ അടിയിലേക്ക് താണുപോയി. അന്ന് മത്സ്യരാജാവിന്റെ കൊട്ടാരത്തില്‍ ഉത്സവദിവസമായിരുന്നു. ഉത്സവദിനത്തില്‍ അതിഥികളായി എത്തിയ കഴുതകളെ മത്സ്യങ്ങള്‍ സ്‌നേഹ പൂര്‍‌വ്വം സ്വീകരിക്കുകയും രക്ഷപെടുത്തി കരയിലെത്തിക്കുകയും ചെയ്‌തു. മത്സ്യരാജാവ് അവര്‍ക്ക് പത്തു സ്വര്‍ണ്ണ നാണയങ്ങള്‍ വീതം സമ്മാനമായും കൊടുത്തു.

അപകടത്തില്‍ നിന്നും രക്ഷപെട്ടതില്‍ കഴുതകള്‍ക്ക് സന്തോഷമായി. സമ്മാനമായി ലഭിച്ച സ്വര്‍ണ്ണനാണയങ്ങളും കൊണ്ട് അവര്‍ വീട്ടിലേക്ക് പോയി.

ചിണ്ടന്‍ ആലോചിച്ചു. ഈ പത്തു സ്വര്‍ണ്ണനാണയങ്ങള്‍‌ക്കൊണ്ട് എന്തു ചെയ്യാനാണ്. നൂറു സ്വര്‍‌ണ്ണ നാണയം കിട്ടിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

“അടുത്ത വര്‍ഷവും ഇതേ ദിവസം മത്സ്യരാജാവിന്റെ കൊട്ടാരത്തില്‍ ഉത്സവം ഉണ്ടാകും ആ സമയത്ത് അവിടെച്ചെല്ലുക മത്സ്യം നിങ്ങളെ രക്ഷപെടുത്തി സമ്മാനവും തന്ന് തിരിച്ചയക്കും.“ ചിണ്ടന്റെ പെണ്‍കഴുത ഉപദേശിച്ചു.

“അങ്ങനെ പത്തു വര്‍ഷം മത്സ്യരാജാവിന്റെ കൊട്ടാരത്തില്‍ പോയാല്‍ നൂറു സ്വര്‍ണ്ണനാണയങ്ങള്‍ കിട്ടും അതുമായി നമുക്ക് വലിയ ബിസ്സിനസ്സ് ആരംഭിക്കാം“ചിണ്ടന്‍ കഴുത കണുക്കുകൂട്ടി.

കിട്ടിയ പത്തു സ്വര്‍‌ണ്ണ നാണയങ്ങള്‍ ഒരു പെട്ടിയില്‍ അടച്ചു സൂക്ഷിച്ചു.

അടുത്ത വര്‍‌ഷം അതേ ദിവസം ചിണ്ടന്‍ കഴുത തന്റെ പെണ്‍കഴുതയേയും കൂട്ടി നദിക്കരയിലെത്തി.

ചിണ്ടന്റെ പെണ്‍കഴുത പറഞ്ഞു
“ഞാനും വരുന്നു മത്സ്യരാജാവിന്റെ കൊട്ടാരത്തിലേക്ക് എനിക്കും പത്തു സ്വര്‍ണ്ണ നാണയം കിട്ടിമല്ലോ.“

അപ്പോള്‍ ആകെ ഇരുപതുകിട്ടും, നൂറാകാന്‍ അഞ്ചുപ്രാവശ്യം പോയാല്‍ മതിയല്ലോ. ചിണ്ടന്‍ കഴുത ആശ്വസിച്ചു.



ചിണ്ടന്റെ പെണ്‍കഴുത പറഞ്ഞു
“ ഞാന്‍ മത്സ്യ രാജാവിനോട് നമ്മുടെ ബുദ്ധുമുട്ടുകള്‍ പറയും ചിലപ്പോള്‍ രാജാവ് നൂറു സ്വര്‍‌ണ്ണനാണയങ്ങള്‍ തരുമായിരിക്കും.“

ചിണ്ടന്‍ കഴുതയും പെണ്‍കഴുതയും നദിയിലേക്ക് എടുത്തു ചാടി.

മത്സ്യരാജ്യത്ത് രാജഭരണം അവസാനിച്ചതും പട്ടാള ഭരണം വന്നതും കഴുതകള്‍ അറിഞ്ഞിരുന്നില്ല.

പട്ടാളക്കാര്‍ ചിണ്ടന്‍ കഴുതയേയും പെണ്‍കഴുതയേയും ശത്രുക്കളെന്നു കരുതി വെടി വെച്ചു കൊന്നു.

തണ്ടന്‍ കഴുത തനിക്കു ലഭിച്ച സമ്മാനത്തില്‍ തൃപ്‌തനായിരുന്നു, പത്തു സ്വര്‍‌ണ്ണനാണയങ്ങള്‍‌ക്കൊണ്ട് വ്യാപാരം ചെയ്‌ത് കൂടുതല്‍ പണമുണ്ടാക്കി. തണ്ടനും കുടുംബവും സുഖമായി ജീവിച്ചു.

ഗുണപാഠം : അത്യാഗ്രഹം ആപത്താണ്

9 comments:

ശ്രീ said...

കുട്ടികള്‍‌ക്ക് പറഞ്ഞു കൊടുക്കാവുന്ന കഥ...

:)

ഡാന്‍സ്‌ മമ്മി said...

എന്റെ മോന്‍ ഡാന് പറഞ്ഞു കൊടുക്കുന്ന കഥകളാണ്. അമ്മമാര്‍ ഇത്തരം കഥകള്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുക. അപ്പന്മാര്‍ക്കും ആവാം

മുക്കുവന്‍ said...

kollam.. iniyum varumallo alley

കുഞ്ഞന്‍ said...

ഹഹ സംഗതി കൊള്ളാം..!

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

മായാവി.. said...

FM Stereo Trഇത് പിള്ളേര്‍ക്ക് വായിച്ച് കൊടുത്താ ചിലപ്പൊ അവരും മല്സ്യരാജാവിനെക്കാണാന്‍ അടുത്തുള്ള പുഴയിലോ കുളത്തിലോ ഇറങ്ങും. പിന്നെ രാജഭരണവും പട്ടാളഭരണവുമൊന്നും കാണില്ല.
ഡേഷിലെ കഥ, കഴുതക്കത കഴുതകള്ക്കുള്ള കഥ. ഹ ഹ ഹ.ansmission

വീകെ said...

ഇപ്പോഴത്തെ കുട്ടികൾക്ക് ഇതു പറഞ്ഞു കൊടുത്താൽ ചിലപ്പൊൾ അതും അന്വേഷിച്ച് അവർ പൊക്കളയും...

kunjettan said...

i'm a new blogger......
www.kunjettans.blogspot.com

Anonymous said...

കഥ വായിച്ചു..ഇന്ന് മക്കള്‍ക്ക്‌ പറഞ്ഞു കൊടുക്കാന്‍ നല്ലൊരു കഥ..നന്ദി....